Sunday, June 17, 2018

dandruff remove from kitchen malayalam

താരനെ തുരത്താന്‍ അടുക്കള വരെ പോയാല്‍ മതി

താരന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കേശസംരക്ഷണത്തിലെ പ്രധാനപ്പെട്ട വെല്ലുവിളി തന്നെയാണ് താരന്‍. എന്നാല്‍ താരനെ ഇല്ലാതാക്കാന്‍ ഇനി ചില അടുക്കളക്കൂട്ടുകള്‍ നമുക്ക് പ്രയോജനകരാകും. പലപ്പോഴും ഇത്തരം മറുമരുന്നുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. താരനെ എങ്ങനെ അടുക്കളക്കൂട്ടുകളിലൂടെ പ്രതിരോധിയ്ക്കാം എന്ന് നോക്കാം. കൃത്യമായി മനസ്സിലാക്കിയാല്‍ താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ബേക്കിംഗ് സോഡ തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.
ആസ്പിരിന്‍ ഗുളിക രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

മൗത്ത് വാഷ് മുടിക്ക് പുതുമ ലഭിക്കാനും താരന്‍ അകറ്റാനും മൗത്ത് വാഷ് ഉത്തമമാണ്. ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്‌വാഷ് ഉപയോഗിച്ച് മുടി കഴുകുക.
ഉപ്പ് തലയില്‍ അല്‍പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.
വെളുത്തുള്ളി വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക.

No comments:

Post a Comment