Wednesday, June 13, 2018

one day one egg for health

ആണുങ്ങള്‍ 1 മുട്ട ദിവസവും കഴിച്ചാല്‍

ആരോഗ്യകരായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ജീവിത ശൈലികളുമെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമേ ആരോഗ്യകരമായ ജീവിതം എന്ന കാര്യം സാധിച്ചെടുക്കാന്‍ കഴിയൂ,
ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയ്ക്കും പൊതുസ്വാഭവം ഉണ്ടെങ്കിലും ശാരീരിക പ്രകൃതിയുടെ വ്യത്യാസം കൊണ്ട് ഭക്ഷണമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും വ്യത്യാസമുണ്ടാകണം. പോഷകങ്ങളുടെ കാര്യത്തിനും ഇത് ബാധകമാണ്. പുരുഷനും സ്ത്രീയ്ക്കും ലഭിയ്‌ക്കേണ്ട ചില പോഷകഘടകങ്ങള്‍ വ്യത്യസ്തങ്ങളാണ്. കാരണം താരമമ്യേന പുരുഷ ശരീരം സ്ത്രീ ശരീരത്തേക്കാള്‍ കരുത്തേറിയതാണ്. ഇതുകൊണ്ടുതന്നെ ഇത്തരം വ്യത്യാസങ്ങളുമുണ്ടാകും.
പുരുഷന്റെ ശരീരത്തിന് കരുത്തുണ്ടാകാനും മസിലുകള്‍ എന്ന പ്രധാനപ്പെട്ട ഘടകത്തിനും ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനമെല്ലാം ചില പ്രത്യേക ഭക്ഷണങ്ങള്‍ ആവശ്യമാണ്. ഇവയിലെ ചില പ്രത്യേക ഘടകങ്ങള്‍.
ഇവിടെയാണ് മുട്ട എന്ന സമീകൃതാഹാരത്തിനു പ്രസക്തിയേറുന്നത്. മുട്ട പലതരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം പ്രധാന ഉറവിടമാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടമഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിയ്ക്കാറില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നാണ് വാസ്തവം.പുരുഷന്മാര്‍ ദിവസവും കഴിയ്‌ക്കേണ്ടുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണിത്. ദിവസവും പുരുഷന്മാര്‍ മുട്ട കഴിയ്ക്കുന്നതു കൊണ്ടു പല ഗുണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,
ടെസ്‌റ്റോസ്റ്റിറോണ്‍ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ട. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. ദിവസവും മുട്ട കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു.

No comments:

Post a Comment