Wednesday, June 13, 2018

Oral Sex Good or Bad ? Most Common Myths

ഓറല്‍ സെക്‌സ് ആരോഗ്യത്തിനു ദോഷമോ?

സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. വെറുമൊരു ലൈംഗിക സുഖം മാത്രമല്ല, ഇതെന്നര്‍ത്ഥം. നല്ലൊരു വ്യായാമത്തിന്റെ ഗുണമാണ് പലപ്പോഴും സെക്‌സ് നല്‍കുന്നതും. ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ഇത്. സെക്‌സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതില്‍ സാധാരണ സെക്‌സ് അല്ലാതെ ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിങ്ങനെ പല തരമുണ്ട്. സെക്‌സില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നവ. സെക്‌സില്‍ തന്നെ ഓറല്‍ സെക്‌സ് ഒരു വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍. എന്നാല്‍ ഓറല്‍ സെക്‌സിന് അനാരോഗ്യപരമായ ചില വശങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,
ഓറോ ഏനല്‍ സെക്‌സ് ഓറോ ഏനല്‍ സെക്‌സ് വഴി ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.അണുബാധകള്‍ വരാന്‍ സാധ്യത കൂടുതാണ് ഈ രീതിയിലുള്ള സെക്‌സിലൂടെ
അണുബാധയിലൂടെ ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച് തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഓറല്‍ സെക്‌സിലൂടെ, അണുബാധയിലൂടെ ക്യാന്‍സര്‍ വരെ വരുമെന്നര്‍ത്ഥം.

No comments:

Post a Comment