ഉള്ളി നീരും ഒലീവ് ഓയിലും കഷണ്ടിയില്‍മുടി
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍
നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി
ഉണ്ടാക്കുന്ന ഒന്നാണ് കഷണ്ടി. കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഏറ്റവും
കൂടുതല്‍ ചെറുപ്പക്കാരാണ്. ഇവരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കഷണ്ടി
മൂലം ഉണ്ടാവുന്നു. കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള
മരുന്നുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെയെല്ലാം
പാര്‍ശ്വഫലങ്ങള്‍ പല വിധത്തില്‍ ആണ് പിന്നീട് ബാധിക്കുക. ഇത്തരത്തില്‍ പല
വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് അതില്‍
പരാജയപ്പെട്ടിരിക്കുന്നവര്‍ക്ക് അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിന്
സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍
തന്നെ വില്ലനാവുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. കഷണ്ടിയെ
പ്രതിരോധിക്കാന്‍ സഹായിക്കുന്നതിന് ഉള്ള നീര് എന്തുകൊണ്ടും മികച്ചതാണ്.
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ
പരിഹരിക്കുന്നതിന് ഉള്ളിനീരിനോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേര്‍ത്താല്‍
മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും
കേശസംരക്ഷണത്തിനും സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള
മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
ഉള്ളിനീര്
ഉള്ളിനീര് കൊണ്ട് നമുക്ക് കഷണ്ടിയെ പ്രതിരോധിക്കാം. ഒരു ടേബിള്‍ സ്പൂണ്‍
ഉള്ളി നീര് പഞ്ഞിയില്‍ എടുക്ക് അത് കൊണ്ട് തലയോട്ടിയില്‍ നല്ലതു പോലെ
തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് ഇത്
കഴുകിക്കളയാവുന്നതാണ്. ഒരാഴ്ച കൃത്യമായി ഇത് ചെയ്യുക. ഇത്തരത്തില്‍
ചെയ്യുന്നത് പെട്ടെന്ന് തന്നെ കഷണ്ടിയെന്ന പ്രതിസന്ധിയെ
ഇല്ലാതാക്കുന്നതിനും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും
സഹായിക്കുന്നു.
വെളിച്ചെണ്ണ ഉള്ളി നീര്
വെളിച്ചെണ്ണയും ഉള്ളി നീരും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ
തേച്ച് പിടിപ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് രണ്ട് ടേബിള്‍
സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച്
പിടിപ്പിക്കാം. വേണമെങ്കില്‍ അല്‍പം ടീ ട്രീ ഓയിലും ചേര്‍ക്കാവുന്നതാണ്.
ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. തലയോട്ടിയില്‍ മുഴുവനായും തേച്ച്
പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇത്
ചെയ്യാവുന്നതാണ്.
ഒലീവ് ഓയിലും ഉള്ളി നീരും
ഒലീവ് ഓയിലും ഉള്ളി നീരും മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച്
പിടിപ്പിക്കാം. മൂന്ന് ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് ഒന്നര ടീസ്പൂണ്‍ ഒലീവ്
ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്
പിടിപ്പിക്കാം. രണ്ട് മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്
കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യാം. ഇത്
കഷണ്ടിയെ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രതിരോധിക്കുന്നു.
ആവണക്കെണ്ണയും ഉള്ളി നീരും
രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണയും രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളി നീരും
മിക്‌സ് ചെയ്ത് ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്
പിടിപ്പിക്കുക. സര്‍ക്കുലര്‍ മോഷനില്‍ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍
കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്
കഴുകിക്കളയാവുന്നതാണ്. ഇത് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഉപയോഗിക്കണം.
കഷണ്ടിക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
മുട്ടയുടെ വെള്ളയും ഉള്ളി നീരും
മുട്ടയുടെ വെള്ളയും ഉള്ളിനീരും മിക്‌സ് ചെയ്ത് തേക്കുന്നതും കഷണ്ടിക്ക്
പരിഹാരം നല്‍കി മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. പെട്ടെന്ന് തന്നെ ഇത്
പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന്
സഹായിക്കുന്നു. എന്നും ഇത് തേച്ച് കുളിക്കുന്നത് പെട്ടെന്ന് തന്നെ ഇത്തരം
പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ഉള്ളിനീരും തണുത്ത വെള്ളവും
എണ്ണകളൊന്നും തന്നെ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ നന്നായി ഉള്ളിനീര്
മിക്സ് ചെയ്ത് തല കഴുകുക. താരനും പോകും മുടിയും കിളിര്‍ക്കും എന്നതാണ്
സത്യം. കഷണ്ടിക്കാരില്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍
പ്രധാനപ്പെട്ടതാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അധികം കഷ്ടപ്പെടാതെ
തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്
കര്‍പ്പൂര തുളസിയെണ്ണയും ഉള്ളിനീരും
കര്‍പ്പൂര തുളസിയെണ്ണയും ഉള്ളി നീരും മിക്‌സ് ചെയ്ത് തേക്കുന്നത് മുടിക്ക്
എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
കര്‍പ്പൂര തുളസി എണ്ണ പെപ്പര്‍മിന്റ് ഓയില്‍ അഥവാ കര്‍പ്പൂരതുളസിയെണ്ണ മുടി
വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത്
മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.
ഇഞ്ചി നീരും ഉള്ളി നീരും
ഇഞ്ചി നീരും ഉള്ളി നീരും മിക്‌സ് ചെയ്ത് തേക്കുന്നത് കഷണ്ടിക്ക് പരിഹാരം
കാണുന്നതിന് സഹായിക്കുന്നു. ഇഞ്ചി കൊണ്ടും കഷണ്ടിക്ക് പരിഹാരം കാണാം. ഇഞ്ചി
വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അതിന്റെ സത്ത് മുഴുവന്‍ എടുത്ത് ഇതി
തണുത്ത് കഴിഞ്ഞ ശേഷം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത്
മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി കഷണ്ടിക്ക് പരിഹാരം കാണാവുന്നതാണ്.
തേനും ഉള്ളി നീരും
തേനും ഉള്ളി നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കഷണ്ടിയെ
പ്രതിരോധിയ്ക്കുന്നു. ഇത് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിനും ഉറപ്പ്
നല്‍കുന്നതിനും സഹായിക്കുന്നു. തേന്‍ മുടി നരപ്പിക്കും എന്നൊരു ധാരണ
പലരിലും ഉണ്ട് എന്നാല്‍ ഇത് ഒരു തെറ്റായ ധാരണയാണ്. അതുകൊണ്ട് തന്നെ
ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് തേനും ഉള്ളിനീരും
സഹായിക്കുന്നു.

No comments:
Post a Comment