Wednesday, June 13, 2018

Thyroid Disorders: Symptoms, Treatment & Types

സ്ത്രീകള്‍ ഇതു ചെയ്താല്‍ തൈറോയ്ഡ് വരില്ല

തൈറോയ്ഡ് തന്നെ രണ്ടു തരത്തിലുണ്ട്. ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. രണ്ടും തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒന്നാണ്. തൈറോക്‌സിന്‍ എന്നാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണിന്റെ പേര്. ഇതിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതും പ്രശ്‌നം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം കൂടുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. കുറയുമ്പോള്‍ ഹൈപ്പോ തൈറോയ്ഡും. ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ കണ്ടു വരുന്നത് ഹൈപ്പോ തൈറോയ്ഡ് ആണെന്നു പറയാം.

ഹോര്‍മോണ്‍ പ്രക്രിയകള്‍ കൂടുതലായതു കൊണ്ട് സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ചില പ്രത്യേക മുന്‍കരുതലുകളെടുത്താന്‍ ഇവ തടയാനും സാധിയ്ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം വരുന്നത് ഹോര്‍മോണാണെങ്കിലും ഇതിനു പുറകില്‍ ഭക്ഷണവും ജീവിത രീതികളും മറ്റും കാരണമായി വരുന്നു. ഇവയിലെ നിയന്ത്രണം ഒരു പരിധി വരെ ഇത്തരം കാര്യങ്ങള്‍ക്കു നിയന്ത്രണം നല്‍കും. തൈറോയ്ഡ് വരാതെയിരിയ്ക്കാന്‍ എടുക്കേണ്ട ചില പ്രത്യേക മുന്‍കരുതലുകളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും സ്ത്രീകള്‍.

സ്‌ട്രെസ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ട്രെസ് പ്രശ്‌നങ്ങള്‍ മിക്കവാറും ചിലപ്പോള്‍ സ്ത്രീകള്‍ക്കാകും. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവരായതു കൊണ്ടു പ്രത്യേകിച്ചും. സ്‌ട്രെസ് തൈറോയ്ഡിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിനുള്ള ഒരു കാരണം. സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കുക.

വൈറ്റമിന്‍ ഡി തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ദിവസവും 500-1000 യൂണിറ്റ് വരെ വൈറ്റമിന്‍ ഡി ലഭിയ്ക്കണം. ഇതിന് സൂര്യപ്രകാശം നല്ല വഴിയാണ്. മുട്ട, നട്‌സ് എന്നിവയെല്ലാം വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനും വൈറ്റമിന്‍ ഡി അത്യാവശ്യമാണ.്

No comments:

Post a Comment